
കെ. ശിവരാമൻ മാസ്റ്ററെ അനുസ്മരിച്ചു
- ചടങ്ങിൽ പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്ന കെ.ശിവരാമൻ മാസ്റ്ററുടെ 13-ാം-മത് ചരമവാർഷികദിനത്തിൽ സഹകരണ ബാങ്ക് ഭരണസമിതി യോഗം അനുസ്മരിച്ചു.

ചടങ്ങിൽ പ്രസിഡന്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. എൻ മുരളീധരൻ തോറോത്ത്, സി.പി. മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ , എൻ .എം . പ്രകാശൻ, ടി.പി. ശൈലജ, വി.എം. ബഷീർ, പി.വി. വത്സൻ, എം. ജനറ്റ്, എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ , സെക്രട്ടറി കെ.ടി. ലത എന്നിവർ സംസാരിച്ചു.
CATEGORIES News