
കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ പുരസ്ക്കാരം എൽസി സുകുമാരന്
- 15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം
കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള
കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ നാടക പ്രതിഭാ പുരസ്ക്കാരത്തിന്
എൽസി സുകുമാരൻ അർഹയായി.15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

തൻ്റെ പന്ത്രണ്ടാം വയസിൽ അഭിനയരംഗത്തെത്തി 1971 ൽ സംഗമം തിയ്യറ്റേഴ്സ് രൂപീകൃതമായപ്പോൾ മുതൽ പ്രൊഫഷണൽ നാടക രംഗത്ത് സജീവമായി.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി നാടക രംഗത്ത് സജീവമായ എൽസി സുകുമാരന് ജൂൺ 5 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന കെ. ശിവരാമൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാര സമർപ്പണം നടത്തും. കെ ശിവരാമൻ അനുസ്മരണം ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി .വി ബാലകൃഷ്ണൻ, ജന:സെക്രട്ടറി എൻ. വി ബിജു, വി .കെ രവി, വി വി സുധാകരൻ എന്നിവർ അറിയിച്ചു.
CATEGORIES News
