
കേന്ദ്ര നടപടികൾ സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി
- സമാപന പൊതുയോഗം കീഴരിയൂർ സെൻ്ററിൽ ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിൻറെ അധികാരങ്ങൾ എടുത്തു കളഞ്ഞു കാവിവൽക്കരിക്കുന്നതിന് എതിരെയും സിപിഐഎം കൊയിലാണ്ടി ഏരിയ കാൽനട പ്രചരണ ജാഥ നടത്തി.

സമാപന പൊതുയോഗം കീഴരിയൂർ സെൻ്ററിൽ ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു. വി.പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ലീഡർ ടി.കെ. ചന്ദ്രൻ, ഡെ. ലീഡർ കെ. ഷിജു, പൈലറ്റ് എൽ.ജി. ലിജീഷ് , മാനേജർ പി.ബാബുരാജ് , പാർട്ടി ജില്ലാ കമ്മിറ്റി അംഗം കാനത്തിൽ ജമീല എം എൽ എ , വി.എം. ഉണ്ണി , കെ. സത്യൻ , പി.സത്യൻ , എ.എം. സുഗതൻ , ബി.പി. ബബീഷ് , കെ. രവീന്ദ്രൻ, ആർ. കെ. അനിൽകുമാർ, എം. നൗഫൽ , എ.സി. ബാലകൃഷ്ണൻ , കെ.കെ. സതീഷ് ബാബു ,പി. ചന്ദ്രശേഖരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
CATEGORIES News