
കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യാഗ്രഹം നാളെ
- മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഇടത് മുന്നണി ഘടകകക്ഷികളുമടക്കം വൻജനാവലി സത്യാഗ്രഹത്തിൽ അണിനിരക്കും
തിരുവനന്തപുരം :സംസ്ഥാനത്തിന്റെ അവകാശങ്ങളെയടക്കംപാടെ അവഗണിച്ചുള്ള കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യാഗ്രഹം നാളെ.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഇടത് മുന്നണി ഘടകകക്ഷികളുമടക്കം വൻജനാവലി സത്യാഗ്രഹത്തിൽ അണിനിരക്കും. മുന്നണിയുമായി സഹകരിക്കുന്ന പാർട്ടികൾക്കൊപ്പം വർഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യാഗ്രഹത്തിന് പിന്തുണ അറിയിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രത്തിനെതിരയുള്ള സത്യാഗ്രഹ സമരം അരങ്ങേറുക . മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2024ൽ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണിത്.
CATEGORIES News
