കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി

  • ലഹരി മാഫിയക്കെതിരായ സർക്കാരിന്റെ ഓപറേഷൻ തൂഫാന് തുടക്കം

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സർക്കാരിന്റെ ഓപറേഷൻ തൂഫാന് തുടക്കം. മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയിൽ 65% ചെറുപ്പക്കാരാണ്. ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള കാരണങ്ങളിൽ ഒന്ന് മയക്കുമരുന്നാണ്. തൂഫാൻ പദ്ധതിയുടെ അംബാസിഡർമാരായി ഓരോരുത്തരും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരവനിൽ കേറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. അന്തർ സംസ്ഥാന ലഹരി സംഘങ്ങളെ തകർക്കാനുള്ള കാര്യങ്ങൾ പദ്ധതിയിലുണ്ട്. ഇന്റലിജൻസ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാൻ നോഡൽ ഓഫീസർ. എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കണം . പദ്ധതി വിജയിക്കാൻ ജനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി പൊലീസിന്റെ ആപുകൾ തുടങ്ങിയിട്ടുണ്ട്.പരാതി കളും അറിയിപ്പുകളും നൽകുന്നവരുടെ വിവരങ്ങൾ പുറത്തു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )