
കേരളത്തിലും എസ്.ഐ.ആർ സംവിധാനം വരുന്നു
- എസ്. ഐ.ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും
ന്യൂഡൽഹി:ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആർ വരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയാലുടൻ നടപടികൾക്ക് ആരംഭിക്കും. പ്രത്യേക വോട്ടർ പട്ടികാ പരിശോധനയെ കുറിച്ച് വലിയ വിമർശനം രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇതേ പ്രക്രിയക്ക് തുടക്കമാകുന്നത്. എസ്. ഐ.ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും.
കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകും.

വോട്ടർ പട്ടിക സംബന്ധിച്ച് പരാതികൾ ഫയൽ ചെയ്യാൻ ആർക്കും അവകാശമുണ്ട്.വോട്ടർ ഐഡിയായി കണക്കാക്കുന്ന രേഖകളിൽ ആധാറും ഉൾപ്പെടുത്തിയേ മതിയാവൂ എന്ന് സുപ്രീം കോടതി പറഞ്ഞപ്പോഴാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുസരിക്കാൻ തയാറായത്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ എസ്.ഐ.ആർ വരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന ഓരോ നിലപാടും നിർണായകമാകും.
CATEGORIES News
