
കേരളത്തിലെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടി
- പിന്നിൽ ഗുജറാത്തും ഉത്തർപ്രദേശും മധ്യപ്രദേശും ത്രിപുരയും
ന്യൂ ഡൽഹി : അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് പഠനം.ജമ്മു-കശ്മീരും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തർപ്രദേശുമാണ് ഏറ്റവും പിന്നിൽ സ്ഥാനം പിടിച്ചിരിയ്ക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് ഫോർ 2023-24-ലാണ് കൂലിയുടെ കാര്യത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസത്തെ വെളിപ്പെടുത്തുന്നത്.

CATEGORIES News