കേരളത്തിൽനിന്ന് ആരെയും പുറത്താക്കാനാകില്ല, അതിനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി

കേരളത്തിൽനിന്ന് ആരെയും പുറത്താക്കാനാകില്ല, അതിനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി

  • കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട്: കേരളത്തിൽനിന്ന് ആരേയും പുറത്താക്കാൻ ഒരാൾക്കും കഴിയില്ലെന്നും ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാർഡ് സംസ്ഥാന സർക്കാർ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പിറണായി വിജയൻ. നാട്ടിൽ ഒരുവിഭാഗം ആശങ്കയിൽ കഴിയാൻ പാടില്ലെന്നും എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കൾ എന്ന നിലയിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പൗരത്വഭേദഗതി നിയമം ഞങ്ങൾ ഈ നാട്ടിൽ നടപ്പാക്കില്ലെന്ന് പറഞ്ഞത് കേരളവും സംസ്ഥാന സർക്കാരും മാത്രമാണ്. ഇടതുപക്ഷം ഈ നാട്ടിൽ ഉള്ളതുകൊണ്ടല്ലേ അത് സാധിച്ചത്. എന്നാൽ, രാജ്യത്തൊരു നിയമംവന്നാൽ നടപ്പാക്കാൻ കഴിയില്ലെന്ന് നിങ്ങൾ എങ്ങനെ പറയും എന്നായിരുന്നു അന്ന് ഞങ്ങളോട് ചിലർ ചോദിച്ചത്.

നടപ്പാക്കില്ലെന്ന് പറഞ്ഞാൽ അതിനർഥം നടപ്പാക്കില്ലെന്നു തന്നെയാണെന്ന് അക്കൂട്ടരോട് ഞങ്ങൾ പറഞ്ഞു. അന്ന് സംശയം പ്രകടിപ്പിച്ചവർക്ക് ഇന്ന് ആ സംശയം ഉണ്ടോ, നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. കാരണം നമ്മുടെ മണ്ണിൽ പിറന്ന മക്കൾ നമ്മുടെ നാടിൻ്റെ സന്തതികളാണ്. അവർ ഈ നാടിന്റെ അവകാശികളാണ്. അവരുടെ അവകാശം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഈ അവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )