
കേരളത്തിൽ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ
- വോട്ടെടുപ്പ് കഴിഞ്ഞ് നാലാംദിവസവും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതിൽ വിമർശനമുയരവേയാണ് കമ്മീഷന്റെ വിശദീകരണം.
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിൽ ലഭിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവീസ് വോട്ടുകൾ ഒഴികെയുള്ള കണക്കാണിത്. സർവീസ് വോട്ടുകളുടെ കണക്ക് ലഭിക്കുക വോട്ടെണ്ണൽ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കണക്ക് വൈകിയിട്ടില്ലെന്നും മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് നാലാംദിവസവും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതിൽ വിമർശനമുയരവേയാണ് കമ്മീഷന്റെ വിശദീകരണം. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27 ശതമാനമാണെന്ന് ആണെന്ന് കമ്മീഷൻ പറഞ്ഞു.

ഇതിന്റെ മണ്ഡലം തിരിച്ചുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണ്. ആകെ വോട്ട് ചെയ്തത് 99,40,379 പുരുഷന്മാരാണ്.ആകെ വോട്ട് ചെയ്‌ത സ്ത്രീകൾ 1,13,03,410. 153 (รว៧លី ജെൻഡർമാർ വോട്ട് ചെയ്‌തു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. നിലവിലെ കണക്കുകൾക്കൊപ്പം സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ പൂർണ്ണ ചിത്രം വരൂ. എല്ലാം സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഫോം 17 സി എല്ലാ പോളിങ് ഏജന്റുമാർക്കും നൽകിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകൾ ഈ കണക്കിലില്ല. ഇന്നലെയാണ് അത് അന്തിമമാക്കിയത്. രാഷ്ട്രീയ പാർട്ടികൾക്ക് ഈ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇൻഡെക്‌സ് കാർഡ് പ്രസിദ്ധീകരിക്കും. അതിലാണ് അന്തിമ കണക്കുകളുണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
