ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്

  • യുദ്ധം രണ്ട് മാസം നീണ്ടുനിൽക്കുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ അഞ്ച് മുതൽ 10 ശതമാനം വരെ വർധനവിന് കാരണമാകും.

ദുബായ്: ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക് അവരുടെ പക്കലുള്ള വൻ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയുമെന്ന് ‘ഓക്സ്ഫോർഡ് ഇക്കണോമിക്സ്’ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.

ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രവർത്തനച്ചെലവ് മറികടക്കാൻ എയർലൈനുകൾ ഇതിനകം തന്നെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയോ ‘ഫ്യൂവൽ സർചാർജ്’ ഏർപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ട്. യുദ്ധം രണ്ട് മാസം നീണ്ടുനിൽക്കുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ അഞ്ച് മുതൽ 10 ശതമാനം വരെ വർധനവിന് കാരണമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )