കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് എം വി ഗോവിന്ദൻ

കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് എം വി ഗോവിന്ദൻ

  • അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ. മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല.

പാലക്കാട്: കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒന്നും അറിയുന്നില്ലെന്ന് കൺവീനർ തന്നെ പറയുകയാണ്. അപൂർവം ആളുകളാണ് സതീശനെ അനുകൂലിക്കുന്നത്. കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനം ഉണ്ടായിരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും എംവിഗോവിന്ദൻ പറഞ്ഞു.

അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ. മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല. കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നത്. വിഡി സതീശൻ സർക്കാർ ആർഎസ്എസ് സ്പോൺസേഡ് സർക്കാർ ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിന്റെ കടന്നാക്രമണത്തിന് മുന്നിൽ ലീഗ് കീഴടങ്ങി.കെഎം ഷാജിയെ വാഹനത്തിൽ നിന്ന് ഇറക്കി. എന്നിട്ട് പരാതി ഇല്ല എന്ന് പറയുന്നു. താൻ യാത്ര ചെയ്തത് അസമയത്ത് ആണെന്ന് പറയുകയാണ് ഒരു മന്ത്രിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്തെ കൗൺസിലർക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )