കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

  • പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, കൊയിലാണ്ടി സബ് ട്രഷറിയുടെ നിർമാണം വേഗത്തിൽ ആരംഭിക്കുക, ദേശീയപാതയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണുക

കൊയിലാണ്ടി : സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലംവെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച കൺവെൻഷൻ, കൊയിലാണ്ടി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എം. നയനജൻ ആധ്യക്ഷനായി.
പെൻഷൻ പരിഷ്ക്കരണ കുടിശിക അനുവദിക്കുക, കൊയിലാണ്ടി സബ് ട്രഷറിയുടെ നിർമാണം വേഗത്തിൽ ആരംഭിക്കുക, ദേശീയപാതയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണുക, താലൂക്ക് ഗവ: ആശുപതിയിലെ ചികിത്സാ സൗകര്യങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ, പുതിയ അംഗങ്ങളെ സ്വീകരിക്കൽ, “കൈത്താങ്ങ് ” പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം എന്നിവ നടന്നു.
കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രൻ, എൻ .കെ. വിജയഭാരതി , ടി.എ. സത്യഭാമ, വി.വി.കെ വാസു, കെ.പി ശ്രീമതി എന്നിവർ സംസാരിച്ചു. കെ.രവി സ്വാഗതവും വി.പി. മുകുന്ദൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )