കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ കൺവെൻഷൻ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ കൺവെൻഷൻ

  • സീനിയർ സിറ്റിസൺ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്ന റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു

കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കൺവെൻഷൻ പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

യൂണിറ്റ് പ്രസിഡണ്ട് കെ. ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന സെക്രട്ടരി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. 75 കഴിഞ്ഞ മുതിർന്ന പൗരന്മാരെ സംഘടന ബ്ലോക്ക് പ്രസിഡണ്ട്. ശ്രീ. എൻ. കെ. കെ. മാരാർ ആദരിച്ചു. ബ്ലോക്ക് സെക്രട്ടരി സുരേന്ദ്രൻ നവാഗതരെ സ്വീകരിച്ചു. ബ്ലോക്ക് ഭാരവാഹികളായ ശ്രീ ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, പി.കെ. ബാലകൃഷ്ണൻ കിടാവ്, യൂണിറ്റ് ട്രഷറർ പി.വി. പുഷ്പൻ എന്നിവർ സംസാരിച്ചു. സെക്രട്ടരി കെ. സുരേഷ് കുമാർ സ്വാഗതവും റജീന ടീച്ചർ നന്ദിയും പറഞ്ഞു. കോവിഡ് സമയത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രയിൻ ചേമഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിച്ച് പുനസ്ഥാപിക്കണമെന്നും. സീനിയർ സിറ്റിസൺ വിഭാഗത്തിന് നേരത്തെ ലഭിച്ചിരുന്ന റെയിൽവേ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )