
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ)കരിദിനം ആചരിച്ചു
- കൊയിലാണ്ടി ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു കൊണ്ട് പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തി
കൊയിലാണ്ടി: പെൻഷൻ പരിഷ്കരണദിനമായ ജൂലൈ 1 ന് പരിഷ്കരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി
കൊയിലാണ്ടി ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു കൊണ്ട് പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തി.

നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം ആശംസിച്ചയോഗത്തിൽ സംസ്ഥാനകമ്മിറ്റി അംഗം ടി.കെ.കൃഷ്ണൻ അധ്യക്ഷതവഹിച്ചു. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ വി.സദാനന്ദൻ കരിദിന സമരവിശദീകരണം നൽകി. വേലായുധൻ കീഴരിയൂർ,പ്രേമകുമാരി എസ്.കെ, ബാലൻ ഒതയോത്ത്, പ്രേമൻ നൻമന, രാധാകൃഷ്ണൻ, ഇന്ദിര ടീച്ചർ ടി.കെ, രവി മണമൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
CATEGORIES News
