
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു
- നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞയോഗത്തിൽ പ്രസിഡൻ്റ് വത്സരാജ് പി അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ് എസ്.പി.എ)യുടെ കൊയിലാണ്ടി നിയോജക മണ്ഡലസമ്മേളനത്തിന് നൂറോളം അംഗങ്ങളുള്ള സ്വാഗത സംഘം രൂപീകരിച്ചു. ചെങ്ങോട്ട് കാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ച് കൊയിലാണ്ടി ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ. മുരളീധരൻ ചെയർമാനും, നിയോജക മണ്ഡലം പ്രസിഡൻ്റ് പി.വത്സരാജ് കൺവീനറുമായുള്ള സ്വാഗത സംഘ സമിതി സമ്മേളന വിജയത്തിനായുള്ള പ്രവർത്തനം ആരംഭിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞയോഗത്തിൽ പ്രസിഡൻ്റ് വത്സരാജ് പി അധ്യക്ഷത വഹിച്ചു.

ചെങ്ങോട്ട് കാവ്മണ്ഡലം പ്രസിഡൻ്റ് പ്രമോദ് വി.പി, കെ.എസ്.എസ്.പി എ ഭാരവാഹികളായ ടി.കെ കൃഷ്ണൻ, ബാലൻ ഒതയോത്ത്, ശിവദാസൻ വി, പ്രേമകുമാരി എസ്.കെ, മോഹൻദാസ് കെ.ടി, രവീന്ദ്രൻമണമൽ, രാധാകൃഷ്ണൻ പ്രകാശൻ കൂവിൽ, ഹസ്സൻകോയ, സുരേഷ് കുമാർ, ജയരാജൻ,പങ്കജാക്ഷി വി.കെ തുടങ്ങിയവർ ആശംസകൾ അർപ്പി ച്ച് സംസാരിച്ചു.
