കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയെ അനുമോദിച്ചു

കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയെ അനുമോദിച്ചു

  • മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.ശ്രീകുമാർ മൊമന്റോ കൈമാറി

മുച്ചുകുന്ന്:ഈ വർഷം കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുചുകുന്ന് കേളപ്പജി നഗറിലെ കെ.വി. കീർത്തനയെ കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭി മുഖ്യത്തിൽ അനുമോദിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.ശ്രീകുമാർ മൊമന്റോ കൈമാറി.

സമിതി പ്രസിഡണ്ട് പൊറ്റക്കാട്ട് സജീവൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.രാഘവൻ, പൊറ്റക്കാട്ട് ദാമോദരൻ, കെ.വി.ശങ്കരൻ, വി.എം. കുമാരൻ , പി. ശരത്ത്,വി.കെ.പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി. കീർത്തന അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )