
കൈക്കൂലി; സർവ്വെ വകുപ്പിലെ ഫസ്റ്റ് ഗ്രേഡ് സർവ്വെയറുമാർ വിജിലൻസ് പിടിയിൽ
- കൈക്കൂലി വാങ്ങുന്നിടെ ഉള്ള്യേരി ടൗണിൽ വെച്ചാണ് വിജിലൻസ് സംഘം പ്രതികളെ പിടികൂടിയത്
ഉള്ള്യേരി:ഡിജിറ്റൽ സർവേയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. മുണ്ടോത്ത് ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസ് സെക്കൻഡ് ഗ്രേഡ് സർവേയർ നായർകുഴി പുല്ലും പുതുവയൽ എം. ബിജേഷ് ഇതേ ഓഫിസിലെ ഫസ്‌റ്റ് ഗ്രേഡ് സർവേയർ എൻ. കെ.മുഹമ്മദിനെയുമാണ് കോഴിക്കോട് വിജിലൻസ് ഡിവൈഎസ്‌പി കെ.ബിജു അറസ്‌റ്റ് ചെയ്തത്. മുണ്ടോത്തുള്ള ഡിജിറ്റൽ സർവ്വെ ക്യാമ്പ് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവ്വെയറായ മുഹമ്മദ് എൻ.കെ എന്ന സർവ്വെയറെ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയിലാണ് ഉള്ള്യേരി ടൌണിൽ വെച്ച് വിജിലൻസ് സംഘം പിടികൂടിയത്. മൊടക്കല്ലൂർ സ്വദേശിയായ പരാതിക്കാരന്റ സഹോദരന്റ ഉടമസ്ഥതയിലുള്ള 5 ഏക്കർ 45 സെന്റ് ഭൂമി ഡിജിറ്റൽ സർവ്വെ നടത്തിയപ്പോൾ അളവിൽ കുറവുണ്ട് എന്നും വീണ്ടും സർവ്വെ നടത്തി അത് പരിഹരിക്കാവുന്നതാണ് എന്നും പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പരാതിക്കാരനിൽ നിന്നും കൈകൂലിയി 25, 000/- രൂപ ആവശ്യപ്പെട്ടത്.
തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്‌പി പി.എം പ്രദീപിന് ലഭിച്ച വിവര പ്രകാരം വിജിലൻ കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്‌പി വിശദമായ പ്രഥമിക അന്വേഷണം നടത്തുകയായിരുന്നു.

കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി കെ .കെബിജുവിന്റെയും കോഴിക്കോട് നോർത്ത് സോൺ ഡിവൈഎസ്‌പി ശിവപ്രസാദിന്റെയും നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ്. ഡിവൈഎസ്‌പി
മാർക്ക് പുറമെ വിജിലൻസ് സംഘത്തിൽ ഇൻപ്പെക്ടമാരായ ആഗേഷ് കെ.കെ, വിനോദ്.എം.ജി, എസ്‌ഐ മാരായ രാധാകൃഷ്ണൻ, സന്തോഷ്, ഷിനിൽ കുമാർ,സുജിത്ത് പെരുവടത്ത്, ശശികുമാർ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ രൂപേഷ്.പി, ബിനു. വി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, റിനു, അബ്ദുൾ സലാം, ഷൈജിത്ത്, ജയേഷ്, സി.പി.ഒ മാരായ ധനേഷ്, സുഷാന്ത്, ശോജി, രാഹുൽ, നിധിൻ ലാൽ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.