
കൈവേലിയിൽ തെരുവുനായശല്യം കാരണം രണ്ട് വിദ്യാർഥികൾക്ക് കടിയേറ്റു
- കടിയേറ്റ വിദ്യാർഥികൾ ഉൾപ്പെടെ ഭയം കാരണം സ്കൂളിൽപ്പോകാൻ മടിക്കുകയാണ്
കൈവേലി :കൈവേലിയിൽ തെരുവുനായശല്യം കൂടുന്നു .നരിപ്പറ്റ പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന കൈവേലി ടൗണിലും കക്കട്ടിൽ കൈവേലി റോഡിലും ആണ് തെരുവ്നായ ശല്യം രൂക്ഷമാവുന്നത്.കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൈവേലി ടൗണിനടുത്തുവെച്ച് രണ്ട് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കടിയേറ്റ വിദ്യാർഥികൾ ഉൾപ്പെടെ ഭയം കാരണം സ്കൂളിൽപ്പോകാൻ മടിക്കുകയാണ്.
സമീപത്തുള്ള വളർത്തുമൃഗങ്ങൾക്കും തെരുവുനായ കൂട്ടം ഭീഷണിയാകുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്.അതിരാവിലെ കാൽനടയായി ജോലിക്കു പോകുന്നവരടക്കമുള്ളവരുടെയും ബൈക്ക് യാത്രികരുടെയും പിറകെ തെരുവുനായകൾ കൂട്ടമായോടുന്ന അവസ്ഥയാണ്.
CATEGORIES News