കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

  • ഇന്നു രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ ഹോം അപ്ലയിൻ സ്എന്നിവിടങ്ങളിലാണ് മോഷണം. ഇന്നു രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ബെന്നറ്റ് ബ്യൂട്ടീഷ്യൻ സിൽ ഗ്ലാസ് തകർത്താണ് മോഷണം. ഇവിടെ നിന്നും, 18,000 രൂപ പോയതായാണ് വിവരം, തൊട്ടടുത്ത ഉസ്താദ് ഹോട്ടലിലും പൂട്ട് തകർത്തിട്ടുണ്ട്. കൊയിലാണ്ടി സ്റ്റോറിൽ നിന്നും 8000 രൂപയും മോഷണം പോയി.കൊയിലാണ്ടി പോലീസ് എത്തി പരിശോധന ആരംഭിച്ചു. വിരലടയാള വിദഗ്ദരും പരിശോധനയ്ക്കായി എത്തിച്ചേരും, ഡോഗ് സ്ക്വാഡ്, എത്തി സി. സി ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )