കൊയിലാണ്ടിയിൽ ആശവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് സ്വീകരണം

കൊയിലാണ്ടിയിൽ ആശവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് സ്വീകരണം

സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്വീകരണയോഗത്തിലേക്കെത്തിയത്.

കൊയിലാണ്ടി : സ്ത്രീകൾ അവരുടെ മനക്കരുത്തും ആശയവും സമന്വയിപ്പിച്ച് നടത്തുന്ന പോരാട്ടമാണ് ആശവർക്കർമാരുടെ സമരമെന്നും, മറ്റൊരിടത്തും കാണാത്ത ദൃഢനിശ്ചയം പ്രകടമാക്കുന്ന ഈ സമരത്തെ അവഗണിക്കുവാൻ സർക്കാരിന് സാധിക്കില്ലെന്നും എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ആശവർക്കർമാരുടെ സമരം ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടിയിൽ ആശവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപറ്റൻ എം.എ. ബിന്ദുവിനേയും സഹസമരയാത്രികരേയും ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്വീകരണയോഗത്തിലേക്കെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )