കൊയിലാണ്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

  • ഇടിയുടെ ആഘാതത്തിൽ ഫോർച്യൂണർ കാറിന്റെ മുൻവശം തകർന്നു

കൊയിലാണ്ടി:കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45 ഓടെ പഴയ ജോയിൻ്റ് ആർ ടി ഒ ഓഫീസിനു മുന്നിലാണ് അപകടം നടന്നത് . അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആർടിസി മഹാരാജ ഗരുഡ വാഹനവും ഫോർച്യൂണർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫോർച്യൂണർ കാറിന്റെ മുൻവശം തകർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )