കൊയിലാണ്ടി ആർടിഒ ഓഫീസിന് ബോംബ് ഭീഷണി

കൊയിലാണ്ടി ആർടിഒ ഓഫീസിന് ബോംബ് ഭീഷണി

  • രാവിലെ ഏകദേശം 11 മണിയോടെയാണ് ആർടിഒ ഓഫീസിലേക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.


കൊയിലാണ്ടി
: കൊയിലാണ്ടി ആർടിഒ ഓഫീസിന് ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് ഇന്ന് രാവിലെ പൊലീസ് വ്യാപക പരിശോധന നടത്തി. രാവിലെ ഏകദേശം 11 മണിയോടെയാണ് ആർടിഒ ഓഫീസിലേക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ കൊയിലാണ്ടി പൊലീസും ബോംബ് സ്കോട് ചേർന്ന് സംയുക്തമായി സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ആർടിഒ ഓഫീസ് പ്രവർത്തിക്കുന്ന ഡ്രീം മാളിലെ മുഴുവൻ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സുരക്ഷാ കാരണങ്ങളാൽ പുറത്തേക്ക് മാറ്റി.


പോലീസ് ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ മാളിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് നേരിയ ആശങ്കയും സുരക്ഷാ ശക്തീകരണവും ഉണ്ടായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )