കൊയിലാണ്ടി കടലിൽ തോണിമറിഞ്ഞ് അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊയിലാണ്ടി കടലിൽ തോണിമറിഞ്ഞ് അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

  • ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ തോണി മറിഞ്ഞ് അപകടം. മറിഞ്ഞത് ഗരുഡ എന്ന തോണിയാണ് .

ശക്തമായ തിരമാലയിൽപ്പെട്ട് ആടിയുലഞ്ഞ തോണി മറിയുകയായിരുന്നു. കടലിലേക്ക് തെറിച്ചു വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ മറ്റു തോണിയിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. അസീസ്, ഷിനു, സന്തോഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ അസീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )