
കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിൽ പരിസ്തിഥി ദിനാഘോഷം
- വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നാട്ടുമാവിൻ തൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിൽ ‘നാട്ടുമാവിൻ തൈ നട്ടു. വിദ്യാലയ കാർഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹരിത സഭ എന്നിവ പരിപാടികൾക്ക് നേതൃത്വം നല്കി. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി തൈ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ അശോകൻ , പി.ടി.എ പ്രസിഡൻ്റ് സുചീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ഷിജു മാസ്റ്റർ, എസ് എം സി ചെയർമാൻ ഹരീഷ്, പിടിഎ അംഗങ്ങളും രതീഷ്, സ്വർണ്ണ, രാജേശ്വരി,തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു .
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഹരിതസഭാംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധ സസ്യത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിസ്ഥിതി ക്വിസ്, പ്രസംഗ മത്സരം,നേച്ചർ ഹണ്ട് , ചുമർ പത്രിക തയ്യാറാക്കൽ ബോധവൽക്കരണ പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.
