
കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പിടിഎയുടെ ആഭിമുഖ്യത്തിൽ സമ്മർ സ്പോർട്സ് ക്യാമ്പ് ആരംഭിക്കുന്നു
- ഞായറാഴ്ച രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ക്യാമ്പിന് തുടക്കമാകും.
കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പിടിഎയുടെ ആഭിമുഖ്യത്തിൽ സമ്മർ സ്പോർട്സ് ക്യാമ്പ് ഏപ്രിൽ 5-ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ക്യാമ്പിന് തുടക്കമാകും.

അത്ലറ്റിക്സ് ഫുട്ബോൾ, ഖോ-ഖോ, സൈക്കിൾ പോളോ, സെപക് താ ക്രൗ എന്നീ ഇനങ്ങളിൽ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188493156, 9961339322 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
CATEGORIES News
