
കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിന് പുതിയ സൗണ്ട് സിസ്റ്റം കൈമാറി
- പരിപാടി നഗരസഭ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് കെ.സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിലേക്ക് പുതിയ സൗണ്ട് സിസ്റ്റം കൈമാറി.45,000 രൂപ വിലയുള്ള ഉപകരണങ്ങൾ സ്കൂളിലെ മുൻ ജീവനക്കാരൻ മനോജ് കുമാറാണ് കൈമാറിയത്. പരിപാടി നഗരസഭ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

പ്രദീപ്കുമാർ എൻ.വി (പ്രിൻസിപ്പൽ), എൻ.വി വത്സൻ (ഒ.എസ്.എഫ് കൺവീനർ), ബൽരാജ് എം.ജി (എസ്.എസ്.ജി കൺവീനർ), ഷജിത ടി (എച്ച്.എം), ബിജേഷ് ഉപ്പാലക്കൽ (വി.എച്ച്.എസ്.സി പ്രിൻസിപ്പൽ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മനോജ് കുമാർ മറുപടി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നവീന ബിജു നന്ദി പറഞ്ഞു.
CATEGORIES News