
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് സ്ഥലമില്ല; വാഹന ഉടമകൾ ബുദ്ധിമുട്ടുന്നു
- പണമടച്ചു പോലും ഒരു വാഹനം പാർക്ക് ചെയ്യാൻ ഇടം കിട്ടാനില്ലെന്നതും ശ്രദ്ധേയമാണ്
കൊയിലാണ്ടി:ടൗണിൽ എത്തുന്ന ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനം പാർക്കുചെയ്യാൻ പറ്റാതെ ബുദ്ധിമുട്ടുന്നു.വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർക്ക് എവിടെയെങ്കിലും ഒരു പഴുത് കിട്ടി വാഹനം പാർക്ക് ചെയ്‌താൽ പൊലീസിന്റെ പിടിവീഴുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പണമടച്ചു പോലും ഒരു വാഹനം പാർക്ക് ചെയ്യാൻ ഇടം കിട്ടാനില്ലെന്നതും ശ്രദ്ധേയമാണ്.

നഗരസഭയുടെയോ മറ്റ് സർക്കാർ ഏജൻസിയുടെയോ പാർക്കിങ് സൗകര്യം യാതൊന്നും ഇല്ലെന്നതും പ്രശ്നങ്ങൾക്ക് കാരണമാവുന്നു. വാഹനങ്ങൾ ആസൂത്രണമില്ലാതെ പാർക്കു ചെയ്യുന്നതുകാരണം നഗരത്തിൽ ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു .
CATEGORIES News