കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണം നടന്നു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണം നടന്നു

  • ജീവനക്കാർ രക്തദാനം ചെയ്തു

കൊയിലാണ്ടി :കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണ പരിപാടി നടത്തി. മുൻ എംഎൽഎയും. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കെജിഎച്ഡിഎസ്‌ഇയു, സിഐടിയു നേതൃത്വത്തിൽ അനുസ്മരണ ദിനങ്ങളിൽ മുൻവർഷത്തെപ്പോലെ ജീവനക്കാർ രക്തദാനം നൽകി. എൻജിഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മിനി കെ. ഡോ :മംഗള, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം,രശ്മി. പി, എസ്.ലജിഷ, എ.പി ബിജീഷ്, ശാലിനി തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )