
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം
- ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാത്തതിലാണ് പ്രതിഷേധം
കൊയിലാണ്ടി: വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതത്തിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. വളരെക്കാലമായി താലൂക്കാസ്പത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം കേസുകൾ പല കാരണം പറഞ്ഞ് കോഴിക്കോട്ട് മെഡിക്കൽക്കാേളേജ് ആസ്പത്രിയിലേക്ക് വിടുകയാണ്. അസ്വാഭാവിക മരണം സംഭവിച്ചാൽ ബന്ധ പ്പെട്ടവർക്ക് പതിനായിരം രൂപ വരെ ചെലവും സമയനഷ്ടവുമുണ്ടാകും. പോലീസുകാർക്കുള്ള പാെല്ലാപ്പ് വേറെയും. ആശുപത്രി സ്റ്റാഫിൻ്റെ റിട്ടയർമെന്റ് പരിപാടി ഉള്ളതുകൊണ്ടാണ് പോസ്റ്റ് മോർട്ടം നടത്താത്തതെന്ന് ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നത്.

ഓട്ടോ തൊഴിലാളിയായ കൂട്ടുംമുഖത്ത് ജിനീഷ് രാവിലെ കുഴഞ്ഞ് വീണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയൊന്നും തന്നെ ഇല്ലാതിരിക്കെ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നാണ് പരാതി. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതിനെ ചോദ്യം ചെയ്തെങ്കിലും നിലപാട് മാറ്റാൻ ഡോക്ടർ തയ്യാറായില്ല .ഇതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനേയും ഡോക്ടറേയും തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചത്. ഒടുവിൽ മൃതദേഹം കോഴിക്കാേടേക്ക് കൊണ്ടുപോയി.