
കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയ്ക്ക് സ്റ്റേജ് ഓഡിറ്റോറിയം നിർമ്മിച്ചു
- നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് സ്റ്റേജ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയ്ക്ക് വേണ്ടി മനോഹരമായ സ്റ്റേജ് ഓഡിറ്റോറിയം നിർമ്മിച്ചു. വിദ്യാർത്ഥികൾക്കും കൊയിലാണ്ടിയിലെ കലാസാംസ്കാരിക പ്രവർത്തകർക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് സ്റ്റേജ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഇ കെ അജിത്, കെ.ഇ ഇന്ദിര, കെ ഷിജു, സി പ്രജില,എ ലളിത,പി രത്നവല്ലി,വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്, കെ ശിവപ്രസാദ്( അസിസ്റ്റന്റ് എൻജിനീയർ),എ സജീവ് കുമാർ( പിടിഎ പ്രസിഡണ്ട്),ഷ ജിത (അഡ്മിനിസ്ട്രസ് ), എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.നിജില പറവക്കൊടി സ്വാഗതവും, പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി നന്ദിയും പറഞ്ഞു.
CATEGORIES News
