
കൊയിലാണ്ടി നഗരസഭ ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തു
- നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 24-25 ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ ഇന്ദിര ടീച്ചർ സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ പദ്ധതി വിശദീകരണവും, നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, പൊതു മരാമത്ത് ഇ. കെ അജിത്ത് മാഷ്, കൗൺസിലർ രമേശൻ മാഷ് എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ. എം നന്ദി അർപ്പിച്ചു സംസാരിച്ചു.വിവിധ തരം സഹായ ഉപകരണങ്ങൾ വിതരണം നടത്തി.
CATEGORIES News