
കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു
- ഭവന നിർമ്മാണത്തിനും, തൊഴിൽ സംരംഭങ്ങൾക്കും, ട്യൂറിസത്തിനും, നഗരസൗന്ദര്യ വൽക്കരണത്തിനും മുൻഗണന
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നിലവിലെ ഭരണസമിതിയുടെ ബജറ്റ് അവതരിപ്പിച്ചു.ബജറ്റ് വൈസ് ചെയ്യമാൻ അഡ്വ.കെ സത്യൻ അവതരിപ്പിച്ചു . ഭവന നിർമ്മാണത്തിനും, തൊഴിൽ സംരംഭങ്ങൾക്കും, ട്യൂറിസത്തിനും, നഗരസൗന്ദര്യ വൽക്കരണത്തിനും മുൻഗണന നൽകുന്നതിന് ഇത്തവണത്തെ ബജറ്റ്.
150,23,41,418 രൂപ വരവും 127,49,52,606 രൂപയും 22,73,88,812 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ്. ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ബജറ്റിൽ മേലുള്ള കുട്ടികളുടെ ചർച്ച നാളെ നടക്കും.

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവ
- കൊയിലാണ്ടി നഗരത്തിന്‍റെ കിഴക്ക് ഭാഗം ബസ് സ്റ്റാന്‍റിന് സ്ഥലം ഏറ്റെടുക്കുന്നതിന് 1 കോടി രൂപ നീക്കിവെക്കുന്നു.
- നഗരസഭാ ശ്മശാനം പൂര്‍ത്തീകരണത്തിന് 2 കോടി രൂപ നീക്കിവെക്കുന്നു.
- 227 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും.
- നഗരസഭാ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് സെപ്തംബര്‍ മാസം ജനങ്ങള്‍ക്കായി തുറന്ന് നല്‍കും.
- കോഴിക്കോട് സര്‍വ്വകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസ് പെരുവട്ടൂരില്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തുന്നു.
- ഖര-ദ്രവ മാലിന്യ സംസ്ക്കരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും ട്രീറ്റ് മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തില്‍ 400 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
- സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി 2.5 കോടി രൂപ നീക്കിവെക്കുന്നു.
- ഷീ ഹോസ്റ്റല്‍ പൂര്‍ത്തീകരണത്തിന് 50 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് ഫ്ളൈ ഓവറിനുതാഴെ പാര്‍ക്കിംഗ് ഒരുക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തുന്നു.
- കൊയിലാണ്ടി റെയില്‍വെ ഫൂട്ഓവര്‍ ബ്രിഡ്ജ് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടുകൂടി നിര്‍മ്മിക്കും
- അതിദരിദ്രര്‍ക്ക് കിടപ്പാടമുണ്ടാക്കുന്നതിന് ڇമനസോടിത്തിരി മണ്ണ്ڈ പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവെക്കുന്നു.
12.കാര്‍ബണ്‍ ന്യൂട്രല്‍ മിയാവാക്കി ഫോറസ്റ്റ് വനവല്‍ക്കരണം നടപ്പാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് Tree Scholarship ഏര്‍പ്പെടുത്തുന്നതിനുമായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
13.ജലം ജീവാമൃതം ജലസംരക്ഷണ പ്രചരണത്തിനും ജല ബഡ്ജറ്റിനുമായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു. - നഗരഹൃദയത്തില്‍ ഷീ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് UIDF പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
- നഗര റോഡ് വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനും (City road improvement and beautification) UIDF പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
- നഗരത്തെ ശുചിത്വ പൂര്‍ണമാക്കുന്നതിന് ക്ലീന്‍ പോലീസിംഗ് നടപ്പിലാക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ടീനേജ് പാര്‍ക്ക് ഒരുക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരസഭാ ജീവനക്കാര്‍ക്ക് സ്റ്റാഫ് ക്വാട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വലിയമലയില്‍ മിനി ഇന്‍റസ്ട്രിയല്‍ പാര്‍ക്കിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വരകുന്ന് വനിത പരിശീലന കേന്ദ്രത്തില്‍ കുടുംബശ്രീ ട്രയിനിംഗ് സെന്‍റര്‍ ഒരുക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വരകുന്ന്ഹാള്‍ ശുചിത്വപഠന പരിശീലന കേന്ദ്രമാക്കി മാറ്റുന്നതിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
23.കൊയിലാണ്ടി ഇന്നോവേഷന്‍ നഗരത്തില്‍ സ്റ്റാര്‍ട്ട്അപ് ഹബ് – വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവെക്കുന്നു. - കുട്ടികളുടെ പാര്‍ക്കില്‍ Sky Observation ലാബ് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തില്‍ ഫാഷന്‍ ഡിസൈന്‍ ട്രെയിനിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ഓഡിയോ, വീഡിയോ ലാബ് & കണ്ടന്‍റ് ക്രിയേഷന്‍ സ്റ്റുഡിയോക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തില്‍ ഡിജിറ്റല്‍ ലൈബ്രറി & മലയാളം റിസോഴ്സ് സെന്‍റര്‍ ഒരുക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ജിയോ വാട്ടര്‍ മാപ്പിംഗ് സംവിധാനം ഒരുക്കുന്നതിന് 5 ലക്ഷം രൂപ മാറ്റിവെക്കുന്നു.
- നഗര റോഡുകളില്‍ ഡിജിറ്റല്‍ ദിശാ ബോര്‍ഡ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി ആരംഭിച്ചിട്ടുള്ള Skill Development സെന്‍ററിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തില്‍ കായിക പാര്‍ക്കിനായി സര്‍ക്കാര്‍ സഹായത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
- വിവിധ സ്കൂളുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തിലെ പാര്‍ക്കുകളില്‍ ലിറ്റില്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തിലെ മുഴുവന്‍ സ്കൂളുകളിലും നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തിലെ വിവിധ ഇടങ്ങളില്‍ ആസ്പിരേഷന്‍ ടോയ്ലെറ്റുകള്‍ നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവെക്കുന്നു.
- സ്കൂളുകളില്‍ ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും
- എല്‍.പി, യു.പി സ്കൂള്‍ കുട്ടികള്‍ക്കായി പഠനോപകരണ കിറ്റുകള്‍ നല്‍കുന്നതിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.

- താലൂക്ക് ആശുപത്രിയില്‍ ഡയപ്പര്‍ ബേര്‍നിംഗ് മെഷിന്‍ സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- താലൂക്ക് ആശുപത്രി കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കൊല്ലം-കോളം, പഴയ തുറമുഖ ബീച്ച് നവീകരിച്ച ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
41.കൊല്ലം താനിക്കുളം ഏറ്റെടുത്ത് നവീകരണം നടത്തുന്നതിന് പദ്ധതി നടപ്പിലാക്കും.
42.ഭരണഘടന ജനങ്ങളിലേക്ക് ഭരണഘടന സാക്ഷരതക്കായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു. - കൊരയങ്ങാട് പൈതൃക തെരു നവീകരണ പ്രവൃത്തികള്‍ക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- സാംസ്കാരിക നിലയത്തില്‍ ആര്‍ട് ഗ്യാലറി സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- എംപ്ലോയ്മെന്‍റ് ജനറേഷന്‍ – കുടുംബശ്രീ, വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, DWMS എന്നിവയുടെ സഹായത്തോടുകൂടി വര്‍ഷത്തില്‍ 1000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പദ്ധതി നടപ്പാക്കും.
- നഗരത്തില്‍ ജനകീയ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ടൗണ്‍ഹാളില്‍ മിനി തിയറ്റര്‍ സൗകര്യം ഒരുക്കുന്നതിന് 5 ലക്ഷം രൂപ വകയിരുത്തുന്നു.
- നഗരത്തില്‍ കുടുംബശ്രീ നേതൃത്വത്തില്‍ പ്രീമിയം കഫെ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കും.
- കുടുംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ നിലവാരത്തില്‍ ഉയര്‍ത്തി പ്രഖ്യാപനം നടത്തും.
- സാഫ് – തീരമൈത്രി സഹകരണത്തോടെ കടലോരത്ത് സീ-ഫൂഡ് സംരംഭം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു.
- കൊയിലാണ്ടി ബീച്ച് (ഉപ്പാലക്കണ്ടി) ഭാഗത്ത് ടൂറിസം വികസനത്തിനായി മീറ്റിംഗുകളും, മേളകളും നടത്തുന്നതിനായി അടിസ്ഥാന സൗകര്യ ഒരുക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
- ആനക്കുളത്ത് കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന കേന്ദ്രം ഒരുക്കാന്‍ 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കൊല്ലം കടലോരത്ത് മറൈന്‍ മ്യൂസിയം ഒരുക്കും.
- നഗരത്തില്‍ വയോജനങ്ങള്‍ക്കായി കെയര്‍ സെന്‍റര്‍ ഒരുക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ പെയിന്‍റിംഗിനും സൗന്ദര്യ വല്‍ക്കരണത്തിനുമായി 50 ലക്ഷം രൂപ നീക്കിവെക്കുന്നു.
- സ്കൂളുകളില്‍ സ്പോര്‍ട്സ് റൂം സജ്ജീകരിക്കാന്‍ 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ Anti Drug Awareness സെന്‍ററുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മുഴുവന്‍ സ്കൂളുകള്‍ക്കും വൈറ്റ് ബോര്‍ഡ് പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- അങ്കണവാടികളുടെ നവീകരണത്തിനും സൗന്ദര്യ വല്‍ക്കരണത്തിനുമായി 50 ലക്ഷം രൂപ നീക്കിവെക്കുന്നു.
- സ്ത്രീ സുരക്ഷയ്ക്കായി സെല്‍ഫ് ഡിഫന്‍സ് പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നാളികേര മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കായി സംരംഭം ഒരുക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് വൈവിദ്ധ്യവല്‍ക്കരണത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തില്‍ പുനരുപയോഗ സാധനങ്ങളുടെ വിതരണ കേന്ദ്രം(സ്വാപ്ഷോപ്പ്) സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തിലെ പബ്ലിക് ലൈബ്രറിക്ക് സര്‍ക്കാറിന്‍റെയും ലൈബ്രറി കൗണ്‍സിലിന്‍റെയും സഹായത്തോടെ പുതിയ കേന്ദ്രം ഒരുക്കും.
- സാംസ്കാരിക നിലയത്തിലെ കുട്ടികളുടെ ലൈബ്രറി നവീകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരസഭാ ഓഫീസ് നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ശാസ്ത്ര പഠനത്തിനായി കുട്ടികളുടെ പാര്‍ക്കില്‍ മിനി പ്ലാനറ്റോറിയം ഒരുക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വൃക്ക, ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനായി സുകൃതം ജീവിതം പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- താലൂക്ക് ഹോമിയോ ആശുപത്രി നവീകരണത്തിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- താലൂക്ക് ഹോമിയോ ആശുപത്രി ഫിസിയോതെറാപ്പി സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കണയങ്കോട് സാംസ്കാരിക കേന്ദ്രം നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മുത്താമ്പി സാംസ്കാരിക കേന്ദ്രത്തിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മൂഴുക്കുമീത്തല്‍ ആരോഗ്യ ഉപകേന്ദ്രത്തിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ചെറിയമങ്ങാട് ആരോഗ്യ കേന്ദ്രം പൂര്‍ത്തീകരണത്തിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മന്ദമംഗലം ചേരിക്കുഴി കളിക്കളം ഒരുക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വെറ്റിനറി ഹോസ്പിറ്റല്‍ പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂള്‍ മോഡല്‍ സ്റ്റാഫ് റൂം, സയന്‍സ് ലാബ് ഒരുക്കുന്നതിന് 20 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒരുക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാചകപ്പുരയ്ക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഓഡിറ്റോറിയം പൂര്‍ത്തീകരണത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- പന്തലായനി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഓപ്പണ്‍ സ്റ്റേജും ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നതിനായി 15 ലക്ഷം രൂപ നീക്കിവെക്കുന്നു.
- വൊക്കേഷണല്‍ ഹൈസ്കൂള്‍ മോഡല്‍ സ്റ്റാഫ് റൂം ഒരുക്കുന്നതിനും സി-ബ്ലോക്ക് നവീകരണത്തിനുമായി 20 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഫീസ് നവീകരണത്തിനായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കോതമംഗലം ജി.എല്‍.പി സ്കൂള്‍ നവീകരണ പ്രവൃത്തികള്‍ക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കൊല്ലം ജി.എം.എല്‍.പി സ്കൂള്‍ കെട്ടിട പ്രവൃത്തി പൂര്‍ത്തീകരണത്തിനായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- പന്തലായനി ജി.എം.എല്‍.പി സ്കൂള്‍ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- മരുതൂര്‍ ജി.എല്‍.പി സ്കൂള്‍ ഭക്ഷണശാല, മോഡല്‍ സ്റ്റാഫ് റൂം എന്നിവ ഒരുക്കുന്നതിനായി 15 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ഫിഷറീസ് യു.പി സ്കൂള്‍, ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ നവീകരണത്തിനായി 20 ലക്ഷം രൂപ നീക്കിവെക്കുന്നു.
- പന്തലായനി ഹയര്‍ സെക്കണ്ടറി ഓഫീസ് നവീകരണം പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരമായി പ്രഖ്യാപിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനായി 3 കോടി രൂപ നീക്കിവെക്കുന്നു.
- റോഡുകളുടെ നവീകരണത്തിനായി 5 കോടി രൂപ നീക്കിവെക്കുന്നു.
- വിവിധ ഡ്രെയിനേജുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 2 കോടി രൂപ നീക്കിവെക്കുന്നു.
- താലൂക്ക് ആശുപത്രി സാന്ത്വനം പരിചരണം പദ്ധതിക്കായി 25 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു.
- താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി 25 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു.
- താലൂക്ക് ആശുപത്രി നവീകരണത്തിനായി 25 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു.
- തോടുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 1.5 കോടി രൂപ നീക്കിവെക്കുന്നു.
- കുളങ്ങളുടെ നവീകരണത്തിനായി 1 കോടി രൂപ നീക്കിവെക്കുന്നു.
- ബപ്പന്‍കാട് റോഡ് (മേലേപാത്തെ ചന്ത) പൈതൃക സംരക്ഷണ പദ്ധതിക്കായി 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കണയന്‍കോട്, അണേല, മുത്താമ്പി, വെളിയണ്ണൂര്‍ ചല്ലി, നെല്ല്യാടി ടൂറിസം വിപുലീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായത്തില്‍ 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
- കണയന്‍കോട്, കാവുംവട്ടം, പെരുവട്ടൂര്‍ എന്നിവിടങ്ങളില്‍ ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗര ജംഗ്ഷനുകളില്‍ ലോമാസ്റ്റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- നഗരത്തെ ഭിന്നശേഷി സൗഹൃദ നഗരമാക്കുന്നതിന് വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കും.
- ഹാര്‍ബറിന് തെക്ക് ഭാഗം പാര്‍ക്ക് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.
- പെരുവട്ടൂരില്‍ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെയ്ക്കുന്നു.
- പുറ്റാണികുന്ന് അങ്കണവാടി വിപുലീകരണത്തിന് 10 ലക്ഷം രൂപ വകയിരുത്തുന്നു.
- കുറുവങ്ങാട് പൊക്ലാരി കുളം നവീകരണത്തിന് അമൃത് പദ്ധതിയില്‍ 25 ലക്ഷം രൂപ വകയിരുത്തുന്നു.
- പന്തലായനി നോര്‍ത്തില്‍ ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെക്കുന്നു.
- ടൗണ്‍ വാര്‍ഡിലും കുറവങ്ങാട് സെന്‍ട്രലിലും അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവെക്കുന്നു.
- കാവുംവട്ടത്ത് സ്ഥല ലഭ്യതക്കനുസരിച്ച് ബസ്ബേ നിര്‍മ്മിക്കും.
CATEGORIES News