കൊയിലാണ്ടി നഗരസഭ വനിതാ ദിനം ആഘോഷിച്ചു

കൊയിലാണ്ടി നഗരസഭ വനിതാ ദിനം ആഘോഷിച്ചു

  • പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു

കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ 2025 വർഷത്തെ വനിതാ ദിനാചരണം കോതമംഗലം ഗവ:എൽപി സ്കൂളിൽ വെച്ച് നടന്നു. പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സി. പ്രജില, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർമാരായ രത്‌നവല്ലി ടീച്ചർ, എ.ലളിത, ദൃശ്യ, എന്നിവരും, സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ, മെമ്പർ സെക്രട്ടറി വി. രമിത, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുഷ്‌മ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടന ശേഷം നടന്ന ടോക്ക് ഷോയിൽ ഡോക്ടർ സന്ധ്യാ കുറുപ്പ്, അഡ്വ: പി. എം ആതിര പദ്മിനി എന്നിവർ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ മോനിഷ മോഡിറേറ്റർ ആയി. കലാപരിപാടികൾ, സെക്കന്റ്‌ ഷോ, രാത്രി നടത്തം എന്നിവ നടത്തി. നഗരസഭാ സെക്രട്ടറി ഇന്ദു. എസ്. ശങ്കരി സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ കെ.കെ. വിബിന നന്ദിയും രേഖപ്പെടുത്തി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )