
കൊയിലാണ്ടി പബ്ലിക് ലൈബ്രറി റിപബ്ലിക് സദസ്സ് സംഘടിപ്പിച്ചു
- ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി; പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. “ഭരണഘടന സംരക്ഷണവും സമകാലിക പ്രാധാന്യവും” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നു. സെക്രട്ടറി മുചുകുന്ന് ഭാസ്കരന്റെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷത, മൗലികാവകാശങ്ങൾ, സാർവത്രിക വോട്ടവകാശം, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക നീതി, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷ പരിഗണന വൈവിധ്യങ്ങളോടുള്ള ആദരം തുടങ്ങിയ സവിശേഷതകൾക്ക് ഭംഗംവരാതെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അഭിപ്രായപ്പെട്ടു. യോഗത്തിൽ ഗൗതം ഋഷി കല്ലാട്ട്, ഷിനോജ് എം, ഷൈജു എ കെ, പ്രസാദ്, നിമിഷ, ആരതി പി എന്നിവർ സംസാരിച്ചു. തുടർന്ന് റിപ്പബ്ലിക് ഗാനാലാപനവും നടന്നു.
CATEGORIES News
