കൊയിലാണ്ടി ഫെസ്റ്റ് ; സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി ഫെസ്റ്റ് ; സംഘാടക സമിതി രൂപീകരിച്ചു

  • കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ നടക്കും

കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസ് ആഭിമുഖ്യത്തിലുള്ള കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ നടക്കും. കൊയിലാണ്ടി റെയിൽവേ പാലത്തിന് സമീപം മുത്താമ്പി റോഡിനു കിഴക്കുവശം ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുക.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി അമ്യൂസ്മെന്റ് ഉപകരണങ്ങൾ, ഫുഡ് കോർട്ട്, വ്യാപാര സ്റ്റാളുകൾ, ഫാമിലി ഗെയിം, കാർഷിക നഴ്സറി എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മുതൽ രാത്രി 9.30 വരെ നടക്കുന്ന പ്രദർശനം ജനുവരി അഞ്ച് വരെ തുടരും.

ഫെസ്റ്റ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.


കോംപ്കോസ് പ്രസിഡണ്ട് അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.
സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് ടി.കെ. ചന്ദ്രൻ, നഗരസഭ സ്റ്റാൻ്റിഗ് കമ്മറ്റി അധ്യക്ഷരായ കെ.ഷിജു , കെ. ഇന്ദിര എന്നിവർ സംസാരിച്ചു
എം. ബാലകൃഷ്ണൻ സ്വാഗതവും ടി മോഹനൻ നന്ദിയും പറഞ്ഞു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ചെയർമാനും എം. ബാലകൃഷ്ണൻ കൺവീനറുമായി 101 അംഗ കമ്മറ്റി രൂപീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )