കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു

  • “നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ” എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും

കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ “നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ” എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും. പ്രസിദ്ധ സിനിമ പിന്നണി ഗായകൻ അൻവർ സാദത്ത്, ക്രിസ്റ്റകല, ഷഹജ മലപ്പുറം, പൊള്ളാച്ചി മുത്തു നബീൽ (കീ-ബോർഡ്), ജോൺ ലീഡർ (ഡ്രംസ്), ഹകീം (റിധം, തബല) അനൂപ് (ലീഡ് ഗിറ്റാർ) എന്നിവർ പരിപാടിയുടെ ഭാഗമായി കുവൈത്തിൽ എത്തും. ഫർവാനിയ ഗ്രീൻപെപ്പർ റെസ്റ്റോറന്റ് ഹാളിൽ നടന്ന കൊയിലാണ്ടി ഫെസ്റ്റ് സ്വാഗതസംഘ രൂപീകരണ യോഗം രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ മുഖ്യ സ്പോൺസർ അഹ്‌മദ്‌ അൽ മഗ്‌രിബി കൺട്രി ഹെഡ് ഹസൻ മൻസൂർ സ്പോൺസർഷിപ്പ് കൺവീനർ അനു സുൽഫിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

രക്ഷാധികാരികൾ ആയ പ്രമോദ് ആർ.ബി, ബഷീർ ബാത്ത, സാജിദ നസീർ, ഉപദേശക സമിതി അംഗങ്ങൾ ആയ അസീസ് തിക്കോടി സുൽഫിക്കർ, സലാം നന്തി എന്നിവർ സംസാരിച്ചു. ഷാഹുൽ ബേപ്പൂർ, അനു സുൽഫി, റഷീദ് ഉള്ളിയേരി, മൻസൂർ മുണ്ടോത്ത്, റിഹാബ് തൊണ്ടിയിൽ, ജഗത് ജ്യോതി, ഇസ്മായിൽ സൺഷൈൻ, ഷറഫ് ചോല, സാദിക്ക് തൈവളപ്പിൽ, നജീബ് മണമൽ എന്നിവരെ വിവിധ കമ്മിറ്റികളുടെ ചുമതല നൽകി. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )