
കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി
- രാവിലെ 7 മണിയോടെ തന്നെ കെ. ദാസൻ പുളിയഞ്ചേരി എൽ പി സ്കൂളിലെത്തിയിരുന്നു.
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി. പുളിയഞ്ചേരി സൗത്ത് എൽപി സ്കൂളിലെ നൂറ്റി എഴാം നമ്പർ ബൂത്തിലാണ് വോട്ടു ചെയ്തത്. രാവിലെ 7 മണിയോടെ തന്നെ കെ. ദാസൻ പുളിയഞ്ചേരി എൽ പി സ്കൂളിലെത്തിയിരുന്നു.വരി നിന്നാണ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. രാവിലെ തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു.കൊയിലാണ്ടിയിൽ വിജയം തുടരുമെന്ന ആത്മ വിശ്വാസത്തിലാണ് എൽ ഡി എഫ്.
CATEGORIES News
