കൊയിലാണ്ടി റൊട്ടറി ക്ലബ്ബിന്റെ മുപ്പതാമത് സ്ഥാനരോഹണ ചടങ്ങ് പാർക്ക്‌ റെസിഡൻസിയിൽ വച്ച് നടന്നു

കൊയിലാണ്ടി റൊട്ടറി ക്ലബ്ബിന്റെ മുപ്പതാമത് സ്ഥാനരോഹണ ചടങ്ങ് പാർക്ക്‌ റെസിഡൻസിയിൽ വച്ച് നടന്നു

  • റോട്ടറി ക്ലബ്ബ് ഡി ജി എൻ ആയ ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കൊയിലാണ്ടി റൊട്ടറി ക്ലബ്ബിന്റെ മുപ്പതാമത് സ്ഥാനരോഹണ ചടങ്ങ് പാർക്ക്‌ റെസിഡൻസിയിൽ വച്ച് നടന്നു. റോട്ടറി ക്ലബ്ബ് ഡി ജി എൻ ആയ ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു.പുതിയപ്രസിഡണ്ട്‌ ആയി റൊട്ടേറിയൻ ചന്ദ്രശേഖരൻ നന്ദനം, സെക്രട്ടറി ബാൽരാജ്കെ കെ, ട്രഷറർ ശശി കെ കെ എന്നിവർ സ്ഥാനം ഏറ്റെടുത്തു.

റൊട്ടറിയുട മുഴുവൻ കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ കേണൽ അരവിന്ദക്ഷൻ, ജൈജു, ഗോപാലകൃഷ്ണൻ ,എ ജി രാജേഷ്, സുഗതൻ എൻ കെ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ വെച്ച് ശക്തൻകുളങ്ങര ഭരണസമിതി ക്ഷേമപ്രവർത്തനത്തിന് വേണ്ടി വാക്കറുകൾ വിതരണം ചെയ്തു. കൂടാതെ കൊയിലാണ്ടി ട്രാഫിക് പോലീസുകാർക്ക് വേണ്ടി കുടകളും വിതരണം നടത്തി. സെക്രട്ടറി ബാൽരാജ് കെ കെ നന്ദി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )