
കൊയിലാണ്ടി സബ് ട്രഷറി കെട്ടിട നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണം- പെൻഷനേഴ്സ് യൂണിയൻ
- പ്രായമേറിയ പെൻഷൻകാർക്ക് അവിടെ എത്തിച്ചേരുവാൻ കഴിയാത്ത സ്ഥിതിയാണ്. പടികൾ കയറി മുകളിലെത്താൻ പലർക്കും സാധിക്കുന്നില്ല
കൊയിലാണ്ടി: പെൻഷൻകാരുടേയും സർക്കാർ ജീവനക്കാരുടേയും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന കൊയിലാണ്ടി സബ് ട്രഷറി ടൗണിൽ നിന്നും വളരെ അകലെ സൗകര്യം കുറഞ്ഞ ഒരു വാടക കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രായമേറിയ പെൻഷൻകാർക്ക് അവിടെ എത്തിച്ചേരുവാൻ കഴിയാത്ത സ്ഥിതിയാണ്. പടികൾ കയറി മുകളിലെത്താൻ പലർക്കും സാധിക്കുന്നില്ല.
സ്ഥിരമായ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് കെ.എസ് എസ്.പി.യു. പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കാനത്തിൽ ജമീല എംഎൽഎയ്ക്ക് നിവേദനം കൊടുക്കാനും തീരുമാനിച്ചു. പ്രസിഡൻ്റ് എൻ.കെ.കെ. മാരാർ അധ്യക്ഷനായി. ടി. സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ, പി.ബാലഗോപാൽ, എ.ഹരിദാസ്, പി.എൻ. ശാന്തമ്മ എന്നിവർ സംസാരിച്ചു.
CATEGORIES News