
കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്ത താലപ്പൊലി മഹോൽസവത്തിന് തുടക്കം
- വിവിധപരിപാടികൾ അരങ്ങേറും
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തുടക്കം .നാളെ വലിയ വിളക്ക് രാവിലെ ശീവേലിയും വൈകുന്നേരം 5 മണിക്ക് സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തിൽ കാഴ്ചശീവേലി, വാദ്യ വിശാരദ് മട്ടന്നൂർ രാജ്മാരാർ,വാദ്യകലാനിധിചിറയ്ക്കൽ നിധീഷ് മാരാർ ചേർന്നൊരുക്കുന്ന ഇരട്ട തായമ്പക, രാത്രി മൃദംങ്കം പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന വിവിധപരിപാടികൾ അരങ്ങേറും. പുലർച്ചെ 2 മണിക്ക് രണ്ട് പന്തി മേളത്തോടെ നാന്ദകം എഴുന്നള്ളിപ്പ് നടക്കും.

കാഞ്ഞിലശ്ശേരി പത്മനാഭൻ, സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറിൽപരം കലാകാരൻ അണിനിരക്കും, 1 ന് താലപ്പൊലി. രാവിലെ ആനയൂട്ട്, വൈകു 4 മണി കേളികൊട്ട്. 6 മണി താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തോടെ കേരളത്തിലെ പ്രഗൽഭരായ മേളപ്രമാണിമാരും, കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറിൽപ്പരം കലാകാരൻമാർ നാദ പെരുമഴ തീർക്കും, 7 മണിമഞ്ഞ താലപ്പൊലി, കരിമരുന്ന് പ്രയോഗം ഫിബ്രവരി 2 ന് വൈകീട്ട് കുളിച്ചാറാട്ട് ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലെത്തുന്നതോടെ ഉൽസവം സമാപിക്കും.