
കൊല്ലം എൽ.പി.സ്കൂൾ 150ാംവാർഷികാഘോഷം ;ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നടന്നു
- ചടങ്ങിൽ ഡോ.സോമൻ കടലൂർ മുഖ്യാതിഥിയായി
കൊല്ലം :കൊല്ലം എൽ.പി.സ്കൂളിന്റെ 150ാംവാർഷികാഘോഷ (ധന്യം- ദീപ്തം)ത്തിന്റെ ഭാഗമായി ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമവും നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കെ. ബൈജുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡോ.സോമൻ കടലൂർ മുഖ്യാതിഥി ആയിരുന്നു. വി.വി.ഫക്രുദ്ദീൻ, എ.പി. സുധീഷ്,ബിനിത. ആർ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. ഗുരുവന്ദനം,പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.
CATEGORIES News