
കൊളാഷ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു
- കണ്ണൂർ യൂണിവേഴ്സിറ്റി, കാസർഗോഡ് ടീച്ചർ എജുക്കേഷൻ മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ചിത്രകാരനും കൊളാഷ് ആർട്ടിസ്റ്റുമായ ശോഭരാജ് പി. പി പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല, “ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി, കാസർഗോഡ് ടീച്ചർ എജുക്കേഷൻ മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ചിത്രകാരനും കൊളാഷ് ആർട്ടിസ്റ്റുമായ ശോഭരാജ് പി. പി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വർണ്ണങ്ങളിൽ ഉള്ള കടലാസ് തുണ്ടുകൾ ചേർത്ത് വച്ച് അതുല്യ കലാകാരന്റെ വിവിധ രൂപങ്ങൾ കുട്ടികൾ മെനഞ്ഞെടുത്തു.

ചടങ്ങിന് ഹെഡ്മിസ്ട്രസ് സ്മിതാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം പി ടി.യെ പ്രസിഡൻ്റ് ജെസ്സി, ഡെപ്യൂട്ടി എച്ച്. എം രാകേഷ് കുമാർ പി, രാജി കെ, ജിനീഷ് എം.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീന ടി പി സ്വാഗതവും രോഷ്നി കെ പി നന്ദിയും പറഞ്ഞു.
CATEGORIES News