
കോഴിക്കോട്ട്കാരൻ്റെ നിർമിതബുദ്ധി സ്‌റ്റാർട്ടപ്പിനു രാജ്യാന്തര അംഗീകാരം
- കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയാണ്
കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ നിർമിതബുദ്ധി സ്‌റ്റാർട്ടപ്പിനു രാജ്യാന്തര അംഗീകാരം. ലോകോത്തര എഐ കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ് ഇൻസെപ്ഷൻ പദ്ധതിയിൽ ആണ് അരുണിന്റെ സ്റ്റാർട്ടപ് ശ്രദ്ധ നേടിയത് .എഐ രംഗത്തു ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നാണ് എൻവീഡിയ.കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയാണ് അരുൺ. കോവിഡ്, പ്രളയദുരന്ത സമയങ്ങളിലും സ്‌റ്റാർട്ടപ് പ്രോജക്റ്റുകളിലൂടെ ആശയവിനിമയ സംവിധാനം സുഗമമാക്കിയിരുന്നു അരുൺ പെരൂളി.
പ്രകൃതിദുരന്ത സമയങ്ങളിൽ സൈനികർക്കും രക്ഷാപ്രവർത്തകർക്കും സഹായകമാകുന്നതും സ്വയം പ്രവർത്തിക്കുന്നതുമായ നിർമിതബുദ്ധി പ്രോജക്റ്റുകളാണ് അരുണിന്റെ കമ്പനിയായ സൂപ്പർ എഐ വികസിപ്പിച്ചെടുത്തിരിക്കുന്നത്.ഇതിലൂടെ എൻജിനീയറിങ് വിദ്യാർഥികൾക്ക് എഐ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് മ്യൂസോൺ – സൂപ്പർ എഐ കമ്പനി സിഇഒ കൂടിയായ അരുൺ പെരൂളി പറയുന്നത്.