
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും റോട്ടറി ക്ലബ്ബും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- കൊയിലാണ്ടിയിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറിലേറെ ആളുകൾ ക്യാമ്പിൽ പങ്കെടുത്തു
കൊയിലാണ്ടി: കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും, റോട്ടറി കൊയിലാണ്ടിയും ചേർന്ന് ബസ്റ്റാൻഡ് പരിസരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വിനീഷ് രാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ഇന്റർനാഷണലിന്റെ മൊബൈൽ ബസ്സിൽ വച്ച് സൗജന്യമായി ബിപി, പ്രമേഹം, ടെമ്പറേച്ചർ ടെസ്റ്റ് എന്നിവ നടത്തുകയും പൾസ് ചെക്കപ്പ് എന്നിവ ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇസിജി ടെസ്റ്റ്, സൗജന്യ മരുന്ന് വിതരണം എന്നിവ നടത്തുകയും ചെയ്തു. കൊയിലാണ്ടിയിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറിലേറെ ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

ഡോക്ടർ നിയാസ്, ശിഹാബ് അഷ്റഫ്, അനഘ, ഐശ്വര്യ, ഗ്രീഷ്മ എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങിൽ സർവീസ് പ്രൊജക്റ്റ് ചെയർമാൻ കെ.എസ് ഗോപാലകൃഷ്ണൻ, പ്രബീഷ് കുമാർ,മേജർ അരവിന്ദാക്ഷൻ, സുധീർകുമാർ, വിനയചന്ദ്രൻ ചന്ദ്രശേഖരൻ, ജിജോയ്, ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു.