
കോഴിക്കോട്-ഗൂഡല്ലൂർ ബസിന് സ്വീകരണം
- ചെറുവാടി ലൈവും കുളിമാട് പൗരാവലിയും ചേർന്നാണ് സ്വീകരണം നൽകിയത്
കൊടിയത്തൂർ: കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച കോഴിക്കോട് – ഗൂഡല്ലൂർ അന്തസ്സംസ്ഥാന സർവീസിന് ചെറുവാടി ലൈവും കുളിമാട് പൗരാവലിയും ചേർന്ന് വൻ സ്വീകരണം നൽകി.
ഡ്രൈവർ ഷബീറലി, കണ്ട ക്ടർ സുധീർ എന്നിവരെ കെ എസ്ആർടിസി ഡയറക്ടർ ബോർഡ് മുൻ അംഗം കെ.എ. ഖാദർ, വാർഡ് മെമ്പർ കെ.എ. റഫീഖ് എന്നിവർ പൊന്നാടയണിച്ചു. ചടങ്ങിൽ ഇ. വീരാൻകുട്ടി സംബന്ധിച്ചു.
CATEGORIES News