കോഴിക്കോട് ജില്ലയിൽ                      മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു

  • പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂ‌ളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം

കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം പടർന്നത്. പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂ‌ളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് നടത്തുകയാണ്.

സ്കൂൾ കിണർ വെള്ളത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും പരിശോധനയ്ക്കു മുൻപ് ക്ലോറിനേഷൻ നടത്തിയതു കൊണ്ടാണെന്നു പരാതിയുണ്ട്. സ്‌കൂൾ തുറക്കുന്നതിനു മുൻപു വീണ്ടും കിണറും തൊട്ടടുത്ത കൂൾബാറിലെ കിണറും പരിശോധിക്കണമെന്നാണ് ആവശ്യം.പയ്യോളി, കൊമ്മേരി, കുന്നമംഗലം എന്നിവിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )