
കോഴിക്കോട് ജില്ലാ മോട്ടോർ വർക്കേഴ്സ് & വെൽഫയർ കോ ഓപ്പററ്റീവ് സൊസൈറ്റി ഭരണസമതിയെ തെരഞ്ഞെടുത്തു
- പ്രസിഡന്റായി രാജൻ ചേനോത്തിനെ തെരഞ്ഞെടുത്തു
കൊയിലാണ്ടി:കോഴിക്കോട് ജില്ലാ മോട്ടോർ വർക്കേഴ്സ് & വെൽഫയർ കോ ഓപ്പററ്റീവ് സൊസൈറ്റി കൊയിലാണ്ടി 11 അംഗ ഭരണസമതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജൻ ചേനോത്തിനേയും, വൈസ് പ്രസിഡന്റായി ആർ. പി ഷാജിയെയും തെരഞ്ഞെടുത്തു.

ഭരണസമതി അംഗങ്ങളായി എം. പി ശങ്കരൻ, രൂപേഷ് കൂടത്തിൽ, പി.വി വേണുഗോപാൽ, ടി. കെ വേലായുധൻ, കെ.ശൈലജ, ചന്ദ്രൻ കുമാരപുരി, കെ. അതുൽ, കെ.എസ് രമ്യ, കെ. ശ്രീജ തുടങ്ങിയവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് റിട്ടേണിംങ്ങ് ഓഫീസർ എം.സി ഷൈമ, യൂണിറ്റ് ഇൻസ്‌പക്ടർ സഹകണസംഘം (ജനറൽ) കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.
CATEGORIES News
