കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം ദിവസവും വെള്ളമില്ല

കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം ദിവസവും വെള്ളമില്ല

  • ടാങ്കറിലെത്തിച്ച വെള്ളം ബക്കറ്റുകളിൽ ശേഖരിച്ച് വാർഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചത്

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ടാം ദിവസവും വെള്ളമില്ല. ക്ഷാമം രൂക്ഷമായതോടെ കുടിവെള്ളം രോഗികളുടെ പ്രതിസന്ധിയിലായി. ടാങ്കറിലെത്തിച്ച വെള്ളം ബക്കറ്റുകളിൽ ശേഖരിച്ച് വാർഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത് ഇന്നലെ ഉച്ച മുതലാണ്.

പൈപ്പ് ലൈൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ വെളളപ്രശ്നം പരിഹരിക്കുമെന്നാണ്. രാവിലെയും പൈപ്പിൽ ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയായില്ല. ബക്കറ്റ് വാങ്ങി അതിൽ വെള്ളം വാർഡുകളിലെത്തിച്ചതാണ് പല പ്രാഥമിക കാര്യങ്ങൾ തന്നെ നിർവഹിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )