കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്

  • 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. റാഗിംഗിന് ഇരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി.

കോളേജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )