
കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം: സിറ്റി സബ് ജില്ല 636 പോയിന്റുമായി മുന്നേറ്റം തുടരുന്നു
- തൊട്ടുപിറകിൽ 604 പോയിന്റുമായി ബാലുശ്ശേരി സബ്ജില്ലയും, 588 പോയിന്റുമായി ചേവായൂർ സബ് ജില്ലയും ഉണ്ട്.
കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഇത് വരെയുള്ള മത്സര ഫലത്തിൽ കോഴിക്കോട്സിറ്റി സബ് ജില്ല 636 പോയിന്റുമായി മുന്നിലാണ്. തൊട്ടുപിറകിൽ 604 പോയിന്റുമായി ബാലുശ്ശേരി സബ്ജില്ലയും, 588 പോയിന്റുമായി ചേവായൂർ സബ് ജില്ലയും ഉണ്ട്. കൊയിലാണ്ടി സബ് ജില്ല574 പോയിന്റുമായി 4ാം സ്ഥാനത്തിൽതുടരുന്നു.

സ്കൂളുകളിൽ223 പോയിന്റുമായിസിൽവർ ഹിൽസ് HSS കോഴിക്കോട് ഒന്നാം സ്ഥാനത്തും 209മേമുണ്ട HSS രണ്ടാം സ്ഥാനത്തും, 169 പോയിന്റുമായി ചക്കാലക്കൽ HS മടവൂർ മൂന്നാം സ്ഥാനത്തും തുടരുന്നു. നിരവധി മത്സരയിനങ്ങൾ ഇന്നും നാളെയുമായി നടക്കാനുണ്ട്. മത്സര ഫലങ്ങൾ മാറി മറിഞ്ഞേക്കാം.
CATEGORIES News
